SEED News

നെൽകൃഷിയിൽ വിജയഗാഥയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌

കഞ്ഞിക്കുഴി: നെൽകൃഷിയിൽ ചാരമംഗലം ഗവ ഡി.വി.എച്ച്.എസ്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾക്ക് വീണ്ടും നൂറുമേനി. സ്‌കൂൾ മുറ്റത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് പ്രഭാ മധു നിർവഹിച്ചു സ്‌കൂളിൽ കൃത്രിമമായി നിർമ്മിച്ച 5 സെന്റ് പാടത്ത് എകദേശം 2 പറ നെല്ല് വിളവ് ലഭിക്കുകയുണ്ടായി. കുട്ടികൾക്ക് പായസം വച്ച് വിതരണം ചെയ്യാനാണ് നെല്ല് ഉപയോഗിക്കും. പ്രളയത്തിൽ മുങ്ങിപ്പോയ നെൽകൃഷി വീണ്ടെടുക്കാൻ കഠിനപരിശ്രമം വേണ്ടി 
വന്നു. വിളവെടുപ്പ് ചടങ്ങിൽ പി .ടി.എ. പ്രസിഡന്റ്‌ .എ.അക്ബർ അധ്യക്ഷത വ
ഹിച്ചു. പ്രധാന അധ്യാപിക ഗീതാദേവി, പ്രിൻസിപ്പാൾ റാണി ആർ. ചന്ദ്രൻ ,സ്റ്റാഫ് സെക്രട്ടറി.ഇ.ആർ.ഉദയകുമാർ,സീഡ് കൺവീനർ ജെയ് ലാൽ, നെൽകൃഷി കൺവീനർ, ഉഷ,സീനിയർ അസിസ്റ്റന്റ് ഷീല, എന്നിവരും കൃഷിയുടെ മേൽനോട്ടം വഹിക്കുന്ന സെക്യൂരിറ്റി ബാബുരാജും, പി.ടി.എ.അംഗങ്ങളായ കൃഷ്ണപ്രസാദ്, കലാ ചന്ദ്രബാബു എന്നിവരും കാർഷിക ക്ലബ്ബ് കുട്ടികളും പങ്കെടുത്തു .

October 26
12:53 2018

Write a Comment

Related News