SEED News

മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതി ജില്ലാതല ഉദ്ഘാടനം നടന്നു

ആലപ്പുഴ: ഭൂമിയുടേയും ജീവന്റേയും രക്ഷയ്ക്ക് മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കളർകോട് ഗവ.യുപി.സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക്‌ അയയ്ക്കുന്നത്  ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സ്കൂളുകളിൽനിന്ന്‌ കുട്ടികൾ ശേഖരിച്ച് തരംതിരിച്ചെടുത്ത പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവയാണിത്. ഇവ ആലപ്പുഴ നഗരസഭയുടെ ആലിശ്ശേരിയിലെ പ്ലാസ്റ്റിക് സംസ്കരണയൂണിറ്റിനാണ് കൈമാറിയത്. 3500 കിലോ പ്ലാസ്റ്റിക്കാണ് കുട്ടികൾ ശേഖരിച്ചത്. ഈസ്റ്റേൺ കമ്പനിയുടെ നേതൃത്വത്തിലാണ് സംസ്കരണ യൂണിറ്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോയത്.
മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്‍കുമാർ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ഗിരിജമ്മാ കൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ എസ്.നവാസ്, സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവ് വി.വൈശാഖ്, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ അമൃതാ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
മാതൃഭൂമി വായിച്ച അശ്വിന് സമ്മാനം ഒക്ടോബർ രണ്ടിനിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ പ്രത്യേകത എന്തായിരുന്നു? നഗരസഭാ ചെയർമാൻ തോമസ് ജോസഫിന്റെ ചോദ്യത്തിന് കുട്ടികൾക്കിടയിൽ നിന്ന്‌ എസ്.അശ്വിൻ ഉത്തരം വിളിച്ചു പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മദിനമായിരുന്നു അന്ന്. ഇതിന്റെ ഭാഗമായി ഗാന്ധിജിയുടെ ജീവിതത്തിലെ പ്രത്യേക സന്ദർഭങ്ങൾ വിവരിക്കുന്നതായിരുന്നു അന്നത്തെ മാതൃഭൂമി പത്രമെന്ന് അശ്വിൻ വിവരിച്ചു. ചെയർമാൻ സന്തോഷം വെളിപ്പെടുത്തി. 
അദ്ദേഹം അശ്വിനെ ഷാളണിയിച്ചു. പ്രത്യേകമായി ഒരു ബാഗും നല്കി. കൂട്ടുകാർ കൈയടികളോടെ സന്തോഷത്തിൽ പങ്കുചേർന്നു.  

October 26
12:53 2018

Write a Comment

Related News