SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ജൈവ കൃഷിത്തോട്ടം പദ്ധതി

ചാരുംമൂട്: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവ കൃഷിത്തോട്ടം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡപ്യൂട്ടി എച്ച്.എം.  എ.എൻ. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ്, ദീപ്തി എന്നിവർ പ്രസംഗിച്ചു.'ആരോഗ്യമുളള ജീവിതത്തിന് വിഷമില്ലാത്ത ഭക്ഷണം' എന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ്ബ് സ്‌കൂൾ വളപ്പിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട, വഴുതിന, തക്കാളി, പച്ചമുളക്, ആഫ്രിക്കൻ മല്ലി, വാഴ, ചേമ്പ്, നിത്യവഴുതനം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ജൈവവളവും, ജൈവ കീടനാശിനിയും ഉപയോഗിക്കും.കൃഷിഭവന്റെ സഹായത്തോടെ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകും. വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.വിദ്യാർഥികളുടെ വീടുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സീഡ് ക്ലബ്ബ് അംഗങ്ങൾ കറ്റാനം സർക്കാർ ഗസ്റ്റ്ഹൗസിലെ ജൈവകൃഷിത്തോട്ടം സന്ദർശിച്ചു.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവിന്റെ നേതൃത്വത്തിലാണ് കൃഷിത്തോട്ടം പ്രവർത്തിക്കുന്നത്. കൃഷിത്തോട്ടത്തിൽനിന്ന് സ്‌കൂളിലെ ജൈവകൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകൾ വാങ്ങി. 

October 26
12:53 2018

Write a Comment

Related News