SEED News

മാതൃഭൂമി സീഡ് ഹരിതകേരളം ഹരിതോത്സവം കടക്കരപ്പള്ളി സ്കൂളിൽ ജൈവഭക്ഷ്യമേളയും തത്സമയ ഭക്ഷ്യവിഭവനിർമാണവും

 ചേർത്തല: മാതൃഭൂമി സീഡും ഹരിതകേരളവും ചേർന്നുള്ള ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യദിനം ആചരിച്ചു. കടക്കരപ്പള്ളി ഗവൺമെന്റ് എൽ.പി.സ്കൂളിൽ ഭക്ഷ്യമേളയും തത്സമയ ഭക്ഷ്യവിഭവനിർമാണവും നടത്തിയായിരുന്നു ദിനാചരണം. ഇലക്കറികളും വിവിധതരം പായസവും ചേമ്പിൻവിഭവങ്ങളും നിരത്തിയായിരുന്നു ഭക്ഷ്യമേള. സ്‌കൂളിൽ വിളവെടുത്ത വാഴയിൽനിന്ന്‌ വാഴപ്പിണ്ടിത്തോരൻ, സാലഡ്, കറികൾ, വാഴക്കൂമ്പ് തോരൻ, പഴംപൊരി, ബജി, കായ്‌ത്തൊലി തോരൻ തുടങ്ങി ഭക്ഷ്യവസ്തുക്കൾ കുട്ടികൾ അധ്യാപകരുടെ സഹായത്താൽ തത്സമയം ഉണ്ടാക്കി 
പ്രദർശിപ്പിച്ചു.സ്കൂളിൽത്തന്നെ വിളയിപ്പിച്ച അരിയുപയോഗിച്ചായിരുന്നു ചോറൊരുക്കിയത്.
 മൂന്നാം ക്ലാസിലെ കുട്ടികളായിരുന്നു മേളയ്ക്ക്‌ നേതൃത്വം നൽകിയത്. പി.ടി.എ.പ്രസിഡന്റ് രാജേഷ് കൃഷ്ണശ്രീ, രാധാകൃഷ്ണൻ, എച്ച്.എം.പത്മകുമാരി, അധ്യാപകരായ സൂര്യ, രജന, അഞ്ജു, രാജകുമാരി, ശശികല, ബിജി, ശോഭനൻ, സതീഷ്, ജയിംസ് ആന്റണി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.   

October 26
12:53 2018

Write a Comment

Related News