SEED News

ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്.എന്‍. എല്‍.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്ലാവ് കര്‍ഷകനും വനമിത്ര, ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌ക്കാരങ്ങളുടെ ജേതാവുമായ കെ.ആര്‍. ജയന്‍ പ്ലാവിന്‍തൈ നടുന്നു.



ഇരിങ്ങാലക്കുട: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്.എന്‍. എല്‍.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്ലാവിന്‍തൈകള്‍ നട്ടു. താമരചക്ക, തേന്‍വരിക്കചക്ക എന്നി അപൂര്‍വ്വ ഇനം പ്ലാവിന്‍ തൈകളാണ് സ്‌കൂള്‍ അങ്കണത്തില്‍ നട്ടത്. പ്ലാവ് കര്‍ഷകനും വനമിത്ര, ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌ക്കാരങ്ങളുടെ ജേതാവുമായ കെ.ആര്‍. ജയന്‍ തൈകള്‍ നട്ടു. വിഷരഹിത ഫലവര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയില്‍ പ്ലാവ് ജയന്റെ പ്ലാവ് ഒരു ഉത്തമവ്യക്ഷം എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി സെമിനാറും നടത്തി. വിവിധ ചക്ക വിഭവങ്ങളുടേയും ചക്കകളുടെ ചിത്രങ്ങളുടേയും പ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പ്ലാവുകള്‍ വെച്ചുപിടിപ്പിക്കുന്നതിനായി ജീവിതം തന്നെ മാറ്റിവെച്ച പ്ലാവ് ജയന്‍ തന്റെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. സി.കെ. രവി പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ. ഭരതന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ബിജുന എന്നിവര്‍ സംസാരിച്ചു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ രാഖില പരിപാടിക്ക് നേതൃത്വം നല്‍കി. 


October 26
12:53 2018

Write a Comment

Related News