SEED News

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി

കുണ്ടാർ.. 
എ യു പി എസ് കുണ്ടാർ കൃഷിഭവനുമായി സഹകരിച്ച് സ്കൂൾ വളപ്പിൽ തയ്യാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് സ്കൂൾ മാനേജർ ജഗദീശ.കെ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ 30 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. കാറഡുക്ക ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറിത്തോട്ടത്തിനാവശ്യമായ നിലമൊരുക്കിയത്. വാഴ, വഴുതിന, പയർ, വെണ്ട, കക്കരി, തക്കാളി, മുളക്, മത്തൻ, കുമ്പളം, കോവയ്ക്ക, ബസള തുടങ്ങി വ്യത്യസ്തയിനം പച്ചക്കറികൾ കൃഷി ചെയ്തിട്ടുണ്ട്.. പച്ചക്കറികൾ പൂർണ്ണമായും കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. ജൈവവളം മാത്രമുപയോഗിച്ച് ചെയ്ത പച്ചക്കറി കൃഷിക്ക് പ്രധാനാധ്യാപിക പ്രശാന്ത.കെ, അദ്ധ്യാപകരായ ബീരാൻ സി എസ്, നയൻകുമാർ എന്നിവർ നേതൃത്വം നൽകി

October 27
12:53 2018

Write a Comment

Related News