SEED News

വിത്തുകളുടെ പ്രദർശനo

മഡോണ എ യു.പി.സ്കൂൾ കാസറഗോഡ്':മനോഹരങ്ങളായ പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിപ്പിക്കുവാൻ ശേഷിയുള്ള അപൂർവ്വമായ വിത്തിനങ്ങളാണ് മുതിർന്ന ക്ലാസ്സുകളിലെ സീഡ് പ്രവർത്തകർക്കൊപ്പം തങ്ങളും ശേഖരിച്ചതെന്ന വിസ്മയത്തിലാണ് ഈ ഒന്നാം ക്ലാസ്സിലെ മഡോണ എ യു.പി സ്കൂൾ കാസറഗോഡിലെ കൂട്ടുകാർ' വിത്തുകളുടെ വൻശേഖരമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കുരുന്നുകളുടെ  പ്രയത്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്ന പ്രോത്സാഹിപ്പിച്ചു'സീഡ് കോ ഓർഡിനേറ്റർമാരായ സുജാത, ജോമി കെ.ജോൺ വിത്തു ശേഖരം അപഗ്രഥിച്ച് പ്രോജക്ടും സെമിനാറുകളും സീഡ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നതിനായുള്ള പരിശീലനത്തിലാണ്. സീഡ് റിപ്പോർട്ടർ ശ്രീലക്ഷ്മി  കൂട്ടുകാർക്ക് നന്ദി പറഞ്ഞു

October 27
12:53 2018

Write a Comment

Related News