SEED News

ഓലാട്ട് എ.യു.പി സ്കൂളിൽ ഊർജ്ജ സംരക്ഷണ യജ്ഞം തുടങ്ങി....

ഓലാട്ട് എ.യു.പി സ്കൂളിൽ ഊർജ്ജ സംരക്ഷണ യജ്ഞം തുടങ്ങി....
ഓലാട്ട് കെ.കെ.എൻ.എം.എ.യു.പി സ്കൂളിൽ സീഡിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ യജ്ഞം തുടങ്ങി. കരിവെള്ളൂർ  KSEB അസി.എക്സി.എഞ്ചിനീയർ ശ്രീമതി.സവിത.ബി.എൻ ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത വിശദീകരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സബ്ബ് എഞ്ചിനീയർ ശ്രീമതി. നീതി, ജി.കെ.ഗിരീഷ്, കെ.എം.മാധവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സ്കുളിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി അവരവരുടെ വീടുകളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഇതോടപ്പം രക്ഷിതാക്കളെയും ബോധവൽക്കരിക്കും.
Attachments area

October 27
12:53 2018

Write a Comment

Related News