SEED News

സഅദിയ്യ ഹൈസ്‌കൂളില്‍ ലോക വിര വിമുക്ത ദിനാചരണം നടത്തി




ദേളി. സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ ലോക വിര വിമുക്ത ദിനാചരണത്തിന്റ ഭാഗമായി സ്‌കൂളില്‍സീഡ് ക്ലബ്ബിനു കീഴിൽ  ചട്ടഞ്ചാല്‍ പി. എച്ച്. സിയുമായി സഹകരിച്ച് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പി. എച്ച്. സി  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.  നമ്മുടെ ആരോഗ്യം എന്ന ശീര്‍ഷകത്തില്‍ ബോധല്‍കരണ പരിപാടിയും ക്യാപ്‌സൂള്‍ ഡിസ്റ്റിബ്യൂഷനും നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം അദ്ധ്യക്ഷനായി. നാഗേഷ് മാസ്റ്റര്‍ മല്ലം, ഉസ്മാന്‍ ആദൂര്‍,  സ്‌നേഹേഷ് മേല്‍പറമ്പ്, അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി, ഫിറോസ് കോട്ട തുടങ്ങയവര്‍ സംബദ്ധിച്ചു.

October 27
12:53 2018

Write a Comment

Related News