SEED News

ലൗവ് പ്ലാസ്റ്റിക് ഈ വർഷത്തെ പ്രവർത്തനത്തിന് തുടക്കം

പേരാമ്പ്ര: പ്ലാസ്റ്റിക് മാലിന്യ വിപത്തിനെതിരെ പുതുതലമുറയെ കർമ്മനിരതമാക്കി മാതൃഭൂമി സ്‌കൂളുകളിൽ നടപ്പാക്കുന്ന ലൗവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന നിർവ്വഹിച്ചു.

പ്രകൃതിയെ സംരക്ഷിക്കുന്നത് പുതിയ തലമുറ കർത്തവ്യമായി ഏറ്റെടുക്കണമെന്നും പ്രളയത്തിൽ കേരളത്തിലുണ്ടായ നാശനഷ്ടങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യമാണ് നമ്മെ ബോധ്യപ്പെടുത്തിയതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. എന്തും വലിച്ചെറിയുന്ന സംസ്‌കാരത്തിന് മാറ്റം വരാനായി വീടുകളിൽ നിന്ന് തന്നെ പുതിയ സംസ്‌കാരത്തിന് തുടക്കം കുറിക്കണമെന്ന് മുഖ്യതിഥിയായ നാടക സംവിധായകൻ രാജീവൻ മമ്മിളി പറഞ്ഞു.

മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി.മണികണ്ഠൻ അധ്യക്ഷനായി. സ്‌കൂൾ മാനേജർ പി.നരേന്ദ്രൻ, പ്രിൻസിപ്പൽ മോളിക്കുട്ടി അബ്രഹാം, സ്കൂൾ സീഡ് കോഡിനേറ്റർ വി.ശ്രീജ, എം.വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഈസ്റ്റേൺ സഹകരണത്തോടെ കൊണ്ടുപോയി പുനസംസ്‌കരണം നടത്തുന്നതാണ് ലൗവ് പ്ലാസ്റ്റിക് പദ്ധതി. കേരള സ്‌ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ കീഴിലുള്ള പ്ലാസ്റ്റിക് യൂണിറ്റിലേക്കാണ് ഇവ എത്തിക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുന്നു. പ്രോത്സാഹനമായി നിശ്ചിത തുകയും സ്‌കൂളുകൾക്ക് കൈമാറും. മികച്ച പ്രവർത്തനം നടത്തുന്ന സ്‌കൂളുകൾക്ക് ക്യാഷ് അവാർഡുകളും നൽകുന്നുണ്ട്.

October 27
12:53 2018

Write a Comment

Related News