SEED News

അവർ ഒരുമിച്ച് ഒറ്റ കുടുംബമായി മാറി.

പെരുമ്പാവൂർ:ക്ലാസ്സ് തലത്തിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അനുഭവത്തിലൂടെ യാഥാർഥ്യമാക്കുകയാണ് പുതിയ വിദ്യാർഥി തലമുറ. ഒന്നു മുതൽ 4 വരെയുള്ള വിവിധ പാo പുസ്തകങ്ങളിലെ  ഒരുമയുടെ ആഘോഷം, അറിഞ്ഞു കഴിക്കാം, രുചിയോടെ കരുത്തോടെ, ക്ലാസ്സിലൊരു സദ്യ എന്നീ പാoഭാഗങ്ങൾ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസ്സിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷമാക്കി മാറ്റി.എൽ പി തലത്തിലെ
700 ഓളം വരുന്ന വിദ്യാർഥികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങൾ പരസ്പരം പങ്കുവച്ചും ആഘോഷമായും അതിന്റെ പോഷക ഗുണങ്ങൾ പരസ്പരം അധ്യാപകരിൽ നിന്ന് അറിഞ്ഞും  അവർ കഴിച്ചു.കാഴ്ചക്കാരായി വന്നവർക്കും അവർ മനസ്സ് നിറച്ച് വിളമ്പുകയും ചെയ്തു.
ഒരേ തരത്തിലുള്ള വിവിധ ഭക്ഷണം വിവിധ രുചികൾ അറിഞ്ഞ് ഇലകളിൽ വിളമ്പി അവർ കഴിച്ചു.
സ്ക്കൂൾ ഹെഡ്മാസ്റ്റർ വി പി അബൂബക്കർ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി എം.ഐ, എസ്.ആർ.ജി കൺവീനർ കെ ബി അശ്വതി, ലബന എം.എം, മഞ്ജു വി.എം, ഷാഹുൽ ഹമീദ് പി.എസ്, നിസാർ ബാഖവി, ഖദീജ ബീവി പി .എം, റസീല എന്നിവർ സംസാരിച്ചു.

October 27
12:53 2018

Write a Comment

Related News