SEED News

നെൽകൃഷിയിൽ നൂറുമേനി വിളവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്

വീരവഞ്ചേരി: പഠനത്തോടൊപ്പം തന്നെ നെൽകൃഷിയിലും നൂറുമേനി വിളവ് നേടി മുന്നേറുകയാണ് വീരവഞ്ചേരി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ . സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം നെൽക്കതിരുകൾ കൊയ്തെടുത്ത് കൊണ്ട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. കർഷകവേഷത്തിലെത്തിയ വിദ്യാർത്ഥികൾ ആവേശത്തോടെ നെൽക്കതിരുകൾ കൊയ്തെടുത്ത് കറ്റകളാക്കി മാറ്റി. വാർഡ് മെമ്പർ മിനി ടി.വി, മൂടാടി കൃഷിഭവൻ ഓഫീസർ നിഷാദ് കൈ.വി, കൃഷി അസിസ്റ്റന്റ് ഹരിജിത്ത്, ഹെഡ്മിസ്ട്രസ്സ് ഗീത.കെ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ മൊയിലേരി എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. ഉമ നെൽവിത്താണ് കൃഷി ചെയ്തത്. മൂടാടി കൃഷിഭവൻ ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികർഷകർക്ക് നൽകി. കനത്ത മഴയെ പ്രതിരോധിച്ച് മികച്ച വിളവ് നേടിയതിന്റെ സന്തോഷത്തിലാണ് സീഡ് കർഷകർ. അന്യം നിന്നുപോകുന്ന നെൽകൃഷിയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അറിയാനും നെൽകൃഷിയുടെ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനും സീഡ് കർഷകരുടെ നെൽകൃഷിയിലൂടെ കഴിഞ്ഞു. ലഭിച്ച വിളവ് 'വിഷരഹിത ഭക്ഷണം' പദ്ധതിയിലൂടെ പായസമായും കഞ്ഞിയായും വിദ്യാർത്ഥികൾ നൽകും. സീഡ് കോഡിനേറ്റർ സരൂപ്.കെ.വി അധ്യാപകരായ ജലീഷ്ബാബു, അനിൽ ആർ, ആരിഫ, ബിന്ദു എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.
Attachments area

October 27
12:53 2018

Write a Comment

Related News