SEED News

സ്കൂൾ കലോത്സവം കാണാനെത്തിയവർക്ക് സമ്മാനവുമായി ഹിറ സീഡ് ആർമി..



കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ കലോത്സവം കാണാനെത്തിയ രക്ഷിതാക്കൾക്ക് ഹിറ സീഡ് ആർമിയുടെ നേത്യത്വത്തിൽ പച്ചക്കറി വിത്തുകൾ സമ്മാനമായി വിതരണം ചെയ്തു. മാതൃഭൂമി സീഡ് പദ്ധതിയുടെ  ഭാഗമായി ലഭിച്ച പച്ചക്കറി വിത്തുകളാണ് സ്കൂൾ കലോത്സവ വേദിയിൽ  പ്രത്യേക കൗണ്ടർ സജ്ജീകരിച്ച്   വിതരണം ചെയ്തത്. 
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ലീന സുരേഷ്, പി.ടി.എ. പ്രസിഡന്റ് അൻവർ സാദത്ത്, സീനിയർ അധ്യാപിക 
മായ വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സ്കൂൾ കാബിനറ്റ് അംഗങ്ങളും സീഡ് പ്രവർത്തകരും നേതൃത്വം നൽകി

October 30
12:53 2018

Write a Comment

Related News