SEED News

പുല്ലുവിള ലിയോതേർട്ടീന്ത് സ്‌കൂളിൽ ഭക്ഷ്യമേള

പൂവാർ: ഭക്ഷ്യദിനത്തിന്റെ ഭാഗമായി പുല്ലുവിള ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.

നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു മേള. മാനേജർ ജോർജ് ഗോമസ് ഉദ്ഘാടനം ചെയ്തു.

‘വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊടുക്കുക’ എന്ന ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികൾ സൗജന്യമായി ഭക്ഷണം ഉണ്ടാക്കി വിതരണംചെയ്തു. കുട്ടികൾ സ്വരൂപിച്ച തുക പുല്ലുവിളയിലെ ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകുന്നതിനും തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് എച്ച്.എം. മേരി മാർഗ്രെറ്റ്, പി.ടി.എ. അംഗങ്ങൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.


October 31
12:53 2018

Write a Comment

Related News