SEED News

മുറ്റത്തൊരു കശുമാവിൻതൈ പദ്ധതി ഉദ്ഘാടനം

 
ഭീമനാട്: ഗവ. യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മുറ്റത്തൊരു കശുമാവിൻ തൈ’ പദ്ധതി തുടങ്ങി. കേരളസംസ്ഥാന കശുമാവ് വികസന ഏജൻസിയുടെയും അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും  സഹകരണത്തോടെയാണ് സ്കൂളിൽ പദ്ധതി തുടങ്ങിയത്. 
കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി ഡയറക്ടർ എ. അബൂബക്കർ, സ്കൂൾലീഡർ ആയിഷ നുജൂമിന് കശുമാവിൻ തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്ത് അംഗം പി.പി. വിലാസിനി അധ്യക്ഷയായി.
പ്രധാനാധ്യാപകൻ കെ. വിജയകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് എ. റഫീഖ് , അലനല്ലൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറി ശ്രീനിവാസൻ, ഡയറക്ടർ സുരേഷ് ബാബു, പി.ടി.എ. എക്സിക്യുട്ടീവ് അംഗം നാസർ, മുൻ പി.ടി.എ. പ്രസിഡന്റ്‌ കെ. സന്തോഷ് ബാബു, കെ.കെ. ഉമ്മുസൽമ, പി. ശ്രീലത എന്നിവർ സംസാരിച്ചു . 
ചടങ്ങിൽ പ്രദേശത്തെ മുതിർന്ന കർഷകരായ കൊങ്ങത്ത് യൂസഫ്,  അച്ചിപ്ര മുസ്തഫ എന്നിവരെ ആദരിച്ചു.  വിദ്യാലയത്തിലെ 1,300 വിദ്യാർഥികൾക്കും അമ്പതോളം വരുന്ന ജീവനക്കാർക്കും തൈകൾ വിതരണംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് രാജുമോൻ, ബി.സി. അയ്യപ്പൻ, രാജേന്ദ്രൻ, സി.കെ. ഹംസ, എം. സബിത, അക്ബറലി, സാബിത്, പി. ജംഷീന, സാബിറ, പ്രജീഷ, പാത്തുമ്മ എന്നിവർ നേതൃത്വംനൽകി.

October 31
12:53 2018

Write a Comment

Related News