SEED News

മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നു

മലമ്പുഴ ഉദ്യാനവും 
പരിസരവും 
മാലിന്യമുക്തമാവുന്നു
പാലക്കാട്: ഗ്രീൻ ക്ലീൻ, ഗ്രീൻ കാർപ്പറ്റ് പദ്ധതികളുടെ ഭാഗമായി ഒരു കൂട്ടം വിദ്യാർഥികളും ജീവനക്കാരും ഉദ്യോഗസ്ഥരും ഇറങ്ങിയപ്പോൾ മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നു. ജില്ലയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ടൂറിസം വകുപ്പ്, ഡി.ടി.പി.സി., ആരോഗ്യവകുപ്പ്, ജലസേചനവകുപ്പ്, മലമ്പുഴ ഐ.ടി.ഐ., മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം.   
ഒറ്റദിവസംകൊണ്ട് പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളുമടക്കം 20 ചാക്കിലധികം മാലിന്യമാണ് നീക്കിയത്. മലമ്പുഴ ഉദ്യാനം, ശിലോദ്യാനം, നിരത്ത് പരിസരം എന്നിവിടങ്ങളിൽനിന്ന്‌ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ്‌ മാലിന്യങ്ങൾ എന്നിവ ശേഖരിച്ചു. രണ്ടുദിവസംകൂടി ശുചീകരണയജ്ഞം തുടരും. നവംബർ ഒന്നിന് മലമ്പുഴ ഉദ്യാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കും.
ശുചീകരണപ്രവൃത്തികൾ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വാർഡുതല ശുചീകരണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലയിലെ പഞ്ചായത്ത് വാർഡുകളെ ഡിസംബർ എട്ടിനും ജില്ലയെ ജനുവരി 26-നും മാലിന്യമുക്തമായി പ്രഖ്യാപിക്കും.
ശുചീകരണപ്രവൃത്തികൾ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം സംസ്ഥാന റിസോഴ്‌സ്‌ പേഴ്‌സൺ ഡോ. കെ. വാസുദേവൻ പിള്ള അധ്യക്ഷനായി.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെനില ബ്രൂണോ, എം. മോഹനൻ, വി. രാധാകൃഷ്ണൻ, ഐ.ടി.ഐ. പ്രിൻസിപ്പൽ സി. രതീശൻ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

October 31
12:53 2018

Write a Comment

Related News