SEED News

ഔഷധച്ചെപ്പ് തുറന്നപ്പോൾ

സ്കൂൾ മുറ്റത്തുതന്നെ അമ്പതിൽപ്പരം ഔഷധസസ്യങ്ങൾ. ആരും നട്ടതല്ല, തനിയെ മുളച്ചവ. നിടിയേങ്ങ ഗവ. യു.പി.സ്കൂൾ മുറ്റം നിരീക്ഷിച്ചപ്പോൾ ക​െണ്ടത്തിയ അമ്പതിൽപ്പരം ഔഷധച്ചെടികൾ കുട്ടികൾക്ക് പുത്തൻ അറിവു പകർന്നുനൽകി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ തിരിച്ചറിയുന്നതിന്‌ നടത്തിയ യാത്രയിലാണ്‌ കുട്ടികൾ ചെടികൾ തിരിച്ചറിഞ്ഞത്‌. 
യൂറോപ്യൻ യൂണിയനിൽ സേവനം അനുഷ്ഠിക്കുന്ന ആയുർവേദ ഡോക്ടർ പരിപ്പായി സ്വദേശി കെ.വി.അജിൽ നേതൃത്വം നൽകി. ദിവസേന എത്രയോ ചെടികൾ നാം ചവിട്ടിക്കളയുന്നു. ഇവയെല്ലാം നമുക്കു വേണ്ടപ്പെട്ടവയാണെന്ന് തിരിച്ചറിഞ്ഞ കുട്ടികൾ ഔഷധത്തോട്ടം നിർമിക്കാനുള്ള ഒരുക്കത്തിലാണ്. ഹരിതാഭമാർന്ന അന്തരീക്ഷമാണ് സ്കൂളിലുള്ളത്. അരയാലും പേരാലും നെല്ലിയും കൂവളവും ഇഞ്ചിപ്പാലയും പോലെയുള്ള മരങ്ങൾ തഴച്ചുവളരുന്ന സ്കൂൾ അന്തരീക്ഷത്തിൽ മുക്കുറ്റി, കൊടങ്ങൽ, ആനച്ചുവടി, കല്ലുരുക്കി, നിലംപന, കീഴാർനെല്ലി, നന്നാറി തുടങ്ങിയ ഔഷധസസ്യങ്ങൾക്കും സ്ഥാനമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. പ്രഥമാധ്യാപകൻ സി.കെ ബാലകൃഷ്ണൻ, കോ ഓർഡിനേറ്റർ കെ.രാഘവൻ, അബ്ദുൾസലാം, സുമയ്യ തുടങ്ങിയവർ സംസാരിച്ചു.

November 01
12:53 2018

Write a Comment

Related News