SEED News

മണ്ണിനെ അറിയാൻ വിദ്യാർഥികൾ

മണ്ണിന്റെ ജൈവവൈവിധ്യം തിരിച്ചറിയുന്നതിനായി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പഠനം. കൊട്ടില ഗവ. ഹൈസ്കൂൾ എട്ടാംതരം വിദ്യാർഥികളായ ആര്യശ്രീ, ദിയ കൃഷ്ണൻ എന്നിവരാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി മണ്ണിനെക്കുറിച്ച് പഠിക്കുന്നത്. 
  സ്കൂളിലെ ജൈവവൈവിധ്യപാർക്കിലെ മണ്ണാണ് കുട്ടികൾ പഠനത്തിനായി തിരഞ്ഞെടുത്തത്. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഉച്ചയ്ക്കുണ്ടാകുന്ന ഭക്ഷണാവശിഷ്ടവും കഞ്ഞിപ്പുരയിൽനിന്നുള്ള ജൈവമാലിന്യവും പാർക്കിൽ കുഴിയെടുത്ത് നിക്ഷേപിച്ചായിരുന്നു പഠനത്തിന്റെ തുടക്കം. അവ വളരെ വേഗം മണ്ണിൽ ലയിക്കുന്നതായി കുട്ടികൾ മനസ്സിലാക്കി. അതേസമയം പ്ലാസ്റ്റിക് മാലിന്യം മണ്ണിൽ വിഘടിക്കുന്നില്ലെന്ന സത്യവും അവർ തിരിച്ചറിഞ്ഞു.
  സാമ്പിൾശേഖരണം, പരീക്ഷണം, നിരീക്ഷണം, അഭിമുഖം, സർവേ എന്നീ കാര്യങ്ങളും കുട്ടികൾ പഠനത്തിന്റെ ഭാഗമായി ചെയ്തു. 
  കൊട്ടില ഭാഗത്തെ ജലക്ഷാമം, ജലമലിനീകരണം, സസ്യങ്ങളുടെയും ജന്തുക്കളുടെയും കണക്ക് എന്നിവയും പഠനവിധേയമാക്കി. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സമീപത്തെ വീടുകളിൽ സർവേ നടത്തിയത്. കൃഷി ഓഫീസറുമായും സ്ഥലത്തെ പ്രമുഖ കർഷകരുമായും അഭിമുഖം നടത്തി. സ്കൂളിലെ ജീവശാസ്ത്ര അധ്യാപിക അശ്വതിയാണ് ​േപ്രാജക്ട് ഗൈഡ്.

November 01
12:53 2018

Write a Comment

Related News