reporter News

ഭക്ഷണം പാഴാക്കില്ലെന്ന്‌ തലക്കാണി

വിശപ്പിന്റെ തീവ്രതയും വിശക്കുന്നവന്റെ ദൈന്യവും ഒപ്പിയെടുത്ത ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രദർശനമൊരുക്കി ഭക്ഷ്യദിനാചരണം. തലക്കാണി ഗവ. യു.പി.സ്കൂളാണ്‌ സീഡ്‌ പദ്ധതിയുടെ ഭാഗമായി പ്രദർശനം ഒരുക്കിയത്‌. 
   നാട്ടുപച്ചക്കൂട്ടം സീഡ് ക്ലബ്ബിനൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയും പ്രദർശനത്തിൽ സഹകരിച്ചു. പ്രദർശനം കണ്ടതിനുശേഷം ഇനിയൊരിക്കലും ഭക്ഷണം പാഴാക്കില്ലെന്ന് കുട്ടികൾ അഭിപ്രായം കുറിച്ചത് ശ്രദ്ധേയമായി.
     പ്രഥമാധ്യാപകൻ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ എം.കെ. പുഷ്പ, കെ.വിപിൻ, അനൂപ് സ്കറിയ, എയ്ഞ്ചൽ ബബിത തുടങ്ങിയവർ നേതൃത്വം നൽകി.

November 01
12:53 2018

Write a Comment