SEED News

ശുചിത്വത്തിന് എ പ്ലസ്

ശുചിത്വമുള്ള വീടുകൾക്ക് എ പ്ലസ് നൽകി സീഡ് കുട്ടികൾ. ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് പ്രവർത്തകരാണ് വിദ്യാലയപരിസരത്തെ വീടുകൾ സന്ദർശിച്ച് ശുചിത്വം വിലയിരുത്തിയത്.
 മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന സന്ദേശവുമായി ആയിരുന്നു പരിപാടി. ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ച വീടുകളിലെ പരിസരശുചിത്വം കുട്ടികൾ കണ്ടറിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ദോഷംചെയ്യാത്ത തരത്തിൽ സംസ്കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള മാർഗങ്ങൾ കുട്ടികൾ പ്രചരിപ്പിച്ചു. 
  സീഡ് കോ ഓർഡിനേറ്റർ പി.ലീന, പി.ആർ.രൂപിൻ, ടി.പി.പ്രഭാകരൻ, ദേവിക ഷിബു, റിനിയ റഹ്‌മാൻ, പി.യു.സനുഷ എന്നിവർ നേതൃത്വം നൽകി.

November 01
12:53 2018

Write a Comment

Related News