SEED News

കാഞ്ഞിലേരിയിൽ പച്ചക്കറിക്കൃഷി തുടങ്ങി

മാലൂർ കാഞ്ഞിലേരി ജി.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി തുടങ്ങി. മാലൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മനോജ് കുറുമാണി, കൃഷി ഓഫീസർ അശ്വിനി എന്നിവർ നടീൽ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബാംഗങ്ങൾ പങ്കെടുത്തു. പ്രഥമാധ്യാപകൻ സി.പ്രേംകുമാർ, അധ്യാപികമാരായ പി.ജീന, എ.കെ.സിന്ധു, എം.ഷിജിന എന്നിവർ സംസാരിച്ചു.

November 01
12:53 2018

Write a Comment

Related News