SEED News

പ്ളാസ്റ്റിക്‌ വേണ്ട; കടലാസ്‌ തൊപ്പി

കടലാസുകൊണ്ട് തൊപ്പിയും പീപ്പിയും വീടും. പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് രക്ഷിതാക്കളു​െടയും കുട്ടികളു​െടയും കരവിരുതിൽ ഇവയെല്ലാം നിർമിച്ചത്. പ്ലാസ്റ്റിക്‌ ഒഴിവാക്കി കുട്ടികൾക്ക് പ്രകൃതിസൗഹൃദ വസ്തുക്കൾ കൊണ്ട് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിനെപ്പറ്റി സംഘടിപ്പിച്ച പരിശീലനക്ലാസായിരുന്നു ഇവയുടെ പണിപ്പുര. 
മാതൃഭൂമി സീഡിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. കുട്ടികളുടെ കൈവിരലുകളുടെ ചലനം, വേഗം, കൃത്യത തുടങ്ങിയവ ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിശീലനം സംഘടിപ്പിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.പി.രാമകൃഷ്ണൻ മാസ്റ്റർ പരിശീലനപരിപാടിക്ക് നേതൃത്വം നൽകി.
 നഗരസഭാ വാർഡ് കൗൺസിലർ സീമ സുരേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഒ.നാരായണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ സി.അനൂപ്കുമാർ, സ്റ്റാഫ് സെക്രട്ടറി ജി.ശ്രീജിത്ത്, സീഡ് കോഓഡിനേറ്റർ കെ.വത്സരാജ്, സുരേഷ് അന്നൂർ തുടങ്ങിയവർ സംസാരിച്ചു. നാൽപ്പതോളം രക്ഷിതാക്കൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

November 01
12:53 2018

Write a Comment

Related News