SEED News

കേരളപിറവിദിനാഘോഷത്തിന്റ ഭാഗമായി നൂറു വര്ഷം തികച്ച കാര്‍ട്ടൂണ്‍ പ്രദര്ശനം സംഘടിപ്പിച്ച ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍

അടൂര്‍: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍  പച്ചയെഴുതും വരയും പാട്ടും എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാര്‍ട്ടൂണ്‍ പ്രദര്ശനം അടൂര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തില്‍ നൂറു വര്ഷം തികഞ്ഞ മലയാള കാര്‍ട്ടൂണുകളുടെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചത്.  ശങ്കര്‍, നമ്പൂതിരി  മുതല്‍ പുതു തലമുറയില്‍പ്പെട്ട കാര്‍ട്ടൂണിസ്റ്റുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ 300 ല്‍ പരം കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു.  ട്രവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ  സീഡ് ക്ലബും തുവയൂര്‍ ശിലാ മ്യുസിയവുമായി  ചേര്‍ന്നാണ് പ്രദര്ശനം സംഘടിപ്പിച്ചത്.   ഭാഷ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട കേരളത്തെ വരകള്‍ കൊണ്ട് കൂട്ടിയോജിപ്പിച്ചവരാണ് കാര്‍ട്ടുണിസ്റ്റുകള്‍, വലിയ കാര്യങ്ങളെ ചെറിയ വരകളില്‍കൂടി ജനങ്ങളിലേക്ക് എത്തിക്കാന്‍ കാര്‍ട്ടൂണുകള്‍ക്കായി. വരയോടൊപ്പം ചിരിയും ചിന്തയും പങ്കുവച്ചവരാണ് കാര്‍ട്ടൂണിസ്റ്റുകള്‍. കേരളം ചരിത്രത്തെ കാര്‍ട്ടണില്‍കൂടി അടയാളപ്പെടുത്തിയവര്‍ നിരവധിയാണ് എന്നും പരുപാടി ഉദ്ഘാടനം ചെയ്ത തുവയൂര്‍ ശിലാ മ്യുസിയം ഉടമ ശിലാ സന്തോഷ് പറഞ്ഞു. കുട്ടികള്‍ക്കായി മാജിക്കും സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ അക്കഡമിക് ഡയറക്ടര്‍ റോസമ്മ ചാക്കോ, പ്രിന്‍സിപ്പല്‍ പി.അമ്പിളി, സീഡ് ക്ലബ് കോഓര്‍ഡിനേറ്റര്‍ ആര്‍.രാജലക്ഷ്മി, മറ്റ് അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

November 01
12:53 2018

Write a Comment

Related News