SEED News

നാടൻവിഭവ മേളയൊരുക്കി സീഡ് പ്രവർത്തകർ



മഞ്ചേരി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്. സീഡ് അംഗങ്ങൾ ഭക്ഷ്യമേളയൊരുക്കി. നമ്മുടെ തീൻമേശകളിൽനിന്ന് അന്യവത്കരിക്കപ്പെട്ട പപ്പായ, വാഴപ്പിണ്ടി, ചേനത്തണ്ട്, ചേമ്പുതണ്ട്, മാണിത്തട്ട, പയർ, മത്തൻ, കുമ്പളം എന്നിവയുടെ ഇലകൾ, മുരിങ്ങകൊണ്ടുള്ള വിവിധ കറികൾ, പപ്പായ ജ്യൂസ്, പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ജ്യൂസുകൾ, ചേനമസാല, പയർവർഗങ്ങൾ തുടങ്ങിയവയാൽ മേള ശ്രദ്ധേയമായി. ജൈവവളം ഉപയോഗിച്ചാണ് സീഡ് അംഗങ്ങൾ സ്‌കൂളിലും വീടുകളിലും കൃഷിത്തോട്ടം ഒരുക്കിയത്. ഇതിലെ ഉത്പന്നങ്ങൾ കൊണ്ടാണ് വിഭവങ്ങളുണ്ടാക്കിയത്. 
വിഷരഹിത കാർഷികോത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അന്യംനിൽക്കുന്ന ഇലകളുടെയും കിഴങ്ങുകളുടെയും ഉപഭോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാപകൻ കെ. അബ്ദുൽശുക്കൂർ മേള ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ഷാജഹാൻ, പി. ഷഫ്‌ന, ഷഫീഖ്, നിഷാദ്, നവാസ്, കെ.ടി. റീന എന്നിവർ പ്രസംഗിച്ചു.

November 02
12:53 2018

Write a Comment

Related News