SEED News

ഭക്ഷ്യദിനാചരണവുമായി ചിറമംഗലം എ.യു.പി. സ്‌കൂൾ



കോട്ടയ്ക്കൽ: ഹരിതകേരള മിഷന്റെ ഒൻപതാം ഹരിതോത്സവത്തിന്റെ ഭാഗമായി ലോക ഭക്ഷ്യദിനത്തിൽ ചിറമംഗലം എ.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും സ്പാരോ എക്കോ ക്ലബ്ബും വിവിധ പരിപാടികൾ നടത്തി. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രാജു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക കെ. ഉഷാദേവി അധ്യക്ഷയായി. 
പരപ്പനങ്ങാടി തെങ്ങ് ഗവേഷണകേന്ദ്രം ഡയറക്ടർ ബീന 'പൊരുതാം വിശപ്പിനെതിരേ' എന്ന വിഷയത്തിൽ സംസാരിച്ചു. വിദ്യാർഥികൾ ഭക്ഷ്യദിന പ്രതിജ്ഞയെടുത്തു. സ്‌കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രദർശനവും നടന്നു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ്, കാർഷിക ക്ലബ്ബ് സെക്രട്ടറി പി. ശിവദാസ്, യു. ഗംഗാധരൻ, ടി.കെ. ധന്യ എന്നിവർ പ്രസംഗിച്ചു. 

November 02
12:53 2018

Write a Comment

Related News