SEED News

'വീട്ടുമുറ്റത്തൊരു വാഴ' പദ്ധതി തുടങ്ങി




കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി. സ്‌കൂളിൽ 'വീട്ടുമുറ്റത്തൊരു വാഴ' പദ്ധതിക്ക് ലോക ഭക്ഷ്യദിനത്തിൽ തുടക്കമായി. നേന്ത്രൻ, റോബസ്റ്റ എന്നീ ഇനങ്ങളുടെ ടിഷ്യുകൾച്ചർ തൈകളാണ് നൂറിലേറെ വിദ്യാർഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും വിതരണംചെയ്തത്. 
ഹരിത കേരളമിഷന്റെ ഒമ്പതാം ഉത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾ വൈവിധ്യമാർന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. ഫുഡ് ടെക്‌നിസ്റ്റ് പി. ഹവ്വ 'ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. പാനൽ പ്രദർശനവും നടന്നു.
 പ്രഥമാധ്യാപകൻ പി.സുരേഷ് ഉദ്ഘാടനംചെയ്തു. സീഡ്  കോ - ഓർഡിനേറ്റർ കെ.ഗണേശൻ, വി. മൈമുന, ബിനോയ് ഫിലിപ്പ്, ടി.വി. രാജു എന്നിവർ പ്രസംഗിച്ചു.

November 02
12:53 2018

Write a Comment

Related News