SEED News

രുചിയുടെ വൈവിധ്യമൊരുക്കി നാടൻ ഭക്ഷ്യമേള




ഏഴൂർ: ഭക്ഷ്യദിനത്തിന്റെ ഭാഗമായി ഏഴൂർ എം.ഡി.പി.എസ്. യു.പി. സ്‌കൂളിൽ നാടൻ ഭക്ഷ്യമേള നടത്തി. 
മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന  മേളയിൽ 380-ൽപ്പരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്.  
പ്രഥമാധ്യാപകൻ വി. കുഞ്ഞിബാവ മേള ഉദ്ഘാടനംചെയ്തു. 
പരിസ്ഥിതി കൺവീനർ സഫിയ മേളയ്ക്ക് നേതൃത്വംനൽകി. കൃത്രിമഭക്ഷണത്തിന്റെ ദോഷങ്ങൾ കാണിക്കുന്ന നിരവധി ചാർട്ടുകളും പ്രദർശിപ്പിച്ചു.

November 02
12:53 2018

Write a Comment

Related News