reporter News

ജീവനില്ലാത്ത കാപ്പിത്തോട് മനുഷ്യജീവന് ഭീഷണി


അമ്പലപ്പുഴ: കാപ്പിത്തോട് ഉയർത്തുന്ന മാലിന്യപ്രശ്‌നത്തിൽ വീർപ്പുമുട്ടുന്നത് സ്‌കൂൾ കുട്ടികളടക്കം ആയിരങ്ങൾ. ഒഴുക്കുനിലച്ച് മാലിന്യക്കൂമ്പാരമായി ജീവനറ്റ് കിടക്കുന്ന തോട് മനുഷ്യജീവന് ഭീഷണിയായിട്ട് കാലമേറെ കഴിഞ്ഞു. 
ഒരുകാലത്ത് തെളിനീരുറവയായിരുന്ന കാപ്പിത്തോടിനെ ഇന്ന് നോക്കാൻപോലും അറപ്പുളവാക്കുന്ന സ്ഥിതിയാണ്. മുന്പ് ആലപ്പുഴ പട്ടണത്തിൽ തുടങ്ങി പൂക്കൈതയാറിൽ ഒഴുകി എത്തിയിരുന്ന തോട് ഇന്ന് എവിടെയും എത്താതെ കിടക്കുന്നു. 
ആശുപത്രി മാലിന്യങ്ങൾ മുതൽ അറവുമാലിന്യങ്ങൾവരെ തോട്ടിലേക്ക്‌ വലിച്ചെറിയുകയാണ്. 
കൂത്താടികളും കോളിഫോം ബാക്ടീരിയയും പെരുകിക്കൊണ്ടിരിക്കുന്നു. 
വ്യവസായസ്ഥാപനങ്ങൾ ഫലവത്തായ മാലിന്യസംസ്‌കരണം നടത്തുന്നുവെന്ന് അധികാരികൾ ഉറപ്പുവരുത്തിയിരുന്നെങ്കിൽ കാപ്പിത്തോടിന്റെ അവസ്ഥ ഇത്രയും ശോചനീയമാകുമായിരുന്നില്ല. 
ജനങ്ങളും അധികാരികളും ഒറ്റക്കെട്ടായി പ്രവർത്തിച്ച് കാപ്പിത്തോടിനെ ജീവസുറ്റതാക്കണം. 

November 03
12:53 2018

Write a Comment