SEED News

ശലഭോദ്യാനം നിർമിക്കാൻ പരിശീലനം


ചമ്പക്കുളം: അധ്യാപകർക്ക് ശലഭോദ്യാന നിർമാണത്തിൽ പരിശീലനം നൽകി. 
കുട്ടനാട്ടിലെ പ്രളയബാധിത സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിനായി മാതൃഭൂമി സീഡും, ഐ.ആം.ഫോർ ആലപ്പിയും സംയുക്തമായാണ് മങ്കൊമ്പ് ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകിയത്. പ്രളയബാധിത സ്കൂളുകളിലെ വിദ്യാർഥികളുടെ മാനസിക ഉല്ലാസത്തിനും പ്രകൃതിസ്നേഹം വളർത്തുന്നതിനും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 
ചമ്പക്കുളം സെയ്‌ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മങ്കൊമ്പ് എ.ഇ.ഒ. പി.സുരേഷ് ബാബു, സ്കൂൾ പ്രിൻസിപ്പൽ ബീനാ സെബാസ്റ്റ്യൻ, എച്ച്.എം. ഫോറം സെക്രട്ടറി രാജു സേവ്യർ എന്നിവർ പ്രസംഗിച്ചു. റാഫി രാമനാഥ് ക്ലാസ് നയിച്ചു.

November 03
12:53 2018

Write a Comment

Related News