SEED News

ഹരിതചട്ടം നടപ്പാക്കി തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ: കണിയാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിന്‌ വേദിയായ തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹരിതചട്ടം പൂർണമായും നടപ്പിലാക്കി മാതൃകയായി.

സ്കൂളിൽ പ്രവർത്തിക്കുന്ന മാതൃഭൂമി-സീഡ്‌ ഹരിതസേന വിഭാഗമാണ്‌ ഈ പ്രവർത്തനം വിജയിപ്പിച്ചത്‌.

എസ്‌.പി.സി., ജെ.ആർ.സി., എൻ.സി.സി., എൻ.എസ്‌.എസ്‌. വിഭാഗം കുട്ടികളും പ്രവർത്തനത്തിന്റെ ഭാഗമായി.

ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ സമയത്തുതന്നെ സ്കൂളിന്റെ ലോഗോ പതിപ്പിച്ച തുണിസഞ്ചിയും സൗജന്യമായി നൽകി. പ്രത്യേക ഹെൽത്ത്‌ ഡെസ്കും പ്രവർത്തിച്ചു.

ഓരോ മണിക്കൂർ ഇടവിട്ട്‌ സീഡ്‌-ഹരിതസേന പ്രവർത്തകർ മത്സരവേദിയിൽനിന്ന്‌ മാലിന്യം ശേഖരിച്ച്‌ തരംതിരിച്ചു. ഉച്ചഭക്ഷണാവശിഷ്ടങ്ങൾ സമയാസമയം ബയോഗ്യാസ്‌ പ്ലാന്റിലേക്ക്‌ മാറ്റുകയും ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ ജി. സജയകുമാർ, എസ്‌.എം.സി. ചെയർമാൻ സജി, വാർഡ്‌ മെമ്പർ ഉദയകുമാരി എന്നിവർ ചേർന്നാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്‌. സീഡ്‌ അധ്യാപക കോ-ഓർഡിനേറ്റർ രേഖയുടെ നേതൃത്വത്തിലായിരുന്നു ഹരിതച്ചട്ടം നടപ്പാക്കിയത്‌.ഹരിതചട്ടം നടപ്പിലാക്കിയതിന് സ്കൂളിനെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഐ. ബിന്ദു അഭിനന്ദിച്ചു.


November 07
12:53 2018

Write a Comment

Related News