SEED News

ഞങ്ങള് നടും വയലെല്ലാം...

മഴ പെയ്തൊഴിഞ്ഞ വയലിൽ ഞാറ്റുവേല തുടങ്ങിയപ്പോൾ, അനുഭവങ്ങളറിയാൻ ചെളിയിലേക്കിറങ്ങി കുട്ടികൾ ഞാറു നട്ടു.
മട്ടന്നൂർ പരിയാരം യു.പി.സ്കൂളിലെ സീഡംഗങ്ങളാണ് കൃഷിയുടെ ബാലപാഠങ്ങൾക്കായി ചെളിയിലിറങ്ങി ഞാറ് നട്ടുതുടങ്ങിയത്. കുഴമ്പിൽ പാടശേഖരത്തിലെ നെൽകൃഷിയിടങ്ങളിൽ ഞാറ് നടീൽ തുടങ്ങിയപ്പോഴാണ് തങ്ങൾക്കറിയാനുള്ള കൃഷിയുമായി സംവദിച്ചുള്ള കുട്ടികളുടെ ശ്രമദാനം. 
ഞാറ്റടികൾ നട്ടുപിടിപ്പിക്കുന്നതെങ്ങനെയെന്ന് അമ്മമാരോടു ചോ​ദിച്ചറിഞ്ഞും കണ്ടു മനസ്സിലാക്കിയും കുട്ടികൾ ഞാറുനടുന്നത് കണ്ടുനിന്നവർക്ക് നല്ല കാഴ്ചയുമായി. സീഡ് നേതൃത്വത്തിൽ കുട്ടികളുടെ കൃഷിവിജ്ഞാനപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഞാറുനടീൽ. റിട്ട. അധ്യാപകൻ കെ. മുകുന്ദൻ കുട്ടികൾക്ക് നെൽക്കൃഷി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. 
പ്രഥമാധ്യാപകൻ പി.വി. മധു, സീഡ് കോ ഓർഡിനേറ്റർ വി.യൂസഫ്,  സ്റ്റാഫ് സെക്രട്ടറി കെ.പി.പ്രമീള എന്നിവർ സംസാരിച്ചു. സീഡ് ലീഡർ കെ.ജിഗ്നേഷ്, വി.ഷിനാസ്, വി.വി.പൂജ, ഹിബ ഫാത്തിമ, വി.ഫിർദൗസ, കെ.ഹരികൃഷ്ണ, എം. റാസില, പി.നാജിയ, കെ.ശ്രീനന്ദ, സി.ചന്ദന എന്നിവർ നേതൃത്വം നല്കി.

November 08
12:53 2018

Write a Comment

Related News