SEED News

കണ്ടൽ കണ്ടുപഠിക്കാൻ കുട്ടികൾ

കണ്ടലുകളെക്കുറിച്ച് അറിയാൻ കൊട്ടില ഹൈസ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ കണ്ടൽപാർക്ക് സന്ദർശിച്ചു. ചെറുകുന്ന് വെൽഫെയർ സ്കൂളിന് സമീപം മാതൃഭൂമി സംരക്ഷിക്കുന്ന കണ്ടൽക്കാടാണ് സന്ദർശിച്ചത്. 
ഭ്രാന്തൻ കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, പൂക്കണ്ടൽ, സ്വർണക്കണ്ടൽ, വെള്ളിക്കണ്ടൽ തുടങ്ങിയവയെ കുറിച്ച് ജെം ഓഫ് സീഡ് പുരസ്കാരം നേടിയ പി.വി.അബ്ദുള്ള മുഹമ്മദ് വിശദീകരിച്ചു. കുഷ്ഠത്തിനെതിരെ കണ്ണാംപൊട്ടി ഉപയോഗിക്കാറുണ്ടെന്നും ഉപ്പട്ടി ഇലയിൽ കൂടി ഉപ്പ് പുറന്തള്ളുന്നതും കുട്ടികൾ മനസ്സിലാക്കി. മത്സ്യങ്ങൾ പ്രജനനം നടത്തുന്നതിൽ കണ്ടലുകൾക്കുള്ള പ്രാധാന്യം കുട്ടികൾ അറിഞ്ഞു. കണ്ടൽ നട്ടാണ് കുട്ടികൾ മടങ്ങിയത്. പ്രഥമാധ്യാപകൻ പി.വി.ഷാജിറാം, എ.നാരായണൻ, യു.രമണി, പി.വി.നളിനി എന്നിവർ നേതൃത്വം നൽകി.

November 08
12:53 2018

Write a Comment

Related News