SEED News

സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്ര പച്ചക്കറികൃഷി പദ്ധതി

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ 'മാതൃഭൂമി' സീഡ്ക്ലബ്ബ് സമഗ്ര പച്ചക്കറികൃഷി പദ്ധതി തുടങ്ങി. പാലമേൽ കൃഷിഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുകയും ജൈവ പച്ചക്കറികൃഷി വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.പാലമേൽ കൃഷി ഓഫീസർ പി.രാജശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആർ.സജിനി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എസ്.രജനി, ആർ.മഞ്ജു, പി.ടി.എ. വൈസ് പ്രസിഡന്റ് സുഭാഷ് മംഗലശ്ശേരിൽ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എസ്.ലക്ഷ്മി, അൻസാർ ആദിക്കാട്, ഷാജി കൺമണി തുടങ്ങിയവർ പ്രസംഗിച്ചു. 

November 10
12:53 2018

Write a Comment

Related News