SEED News

മുള്ളേരിയ എ യു പി സ്കൂളിലെ കുട്ടികൾ പേപ്പർ ബാഗിന്റെയും തുണിസഞ്ചിയുടെയും നിർമ്മാണത്തിലേർപ്പട്ടിരിക്കുകയാണ്

ഭൂമിയുടെ നാടിഞരമ്പുകളെ തന്നെ മരവിപ്പിച്ചു മനുഷ്യരേയും മൽസ്യ മൃഗാദികളെയും വൃക്ഷലതാതികളെയും കൊന്നൊടുക്കുന്ന പ്ലാസ്റ്റിക്കിനെ നമ്മിൽ നിന്നകറ്റുവാൻ സമൂഹത്തിൽ അവബോധമുണ്ടാക്കുവാൻ വേണ്ടി മുള്ളേരിയ എ യു പി സ്കൂളിലെ കുട്ടികൾ പേപ്പർ ബാഗിന്റെയും തുണിസഞ്ചിയുടെയും നിർമ്മാണത്തിലേർപ്പട്ടിരിക്കുകയാണ്.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ  പി ടി എയുടെ പിന്തുണയോടെ  കൂടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം കാറഡുക്ക  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .അനസൂയ റൈ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭൻ  മിഞ്ചിപദവിന്റെ അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിൽ കാറഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.വിനോദ് നമ്പ്യാർ ,സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷരായ ശ്രീമതി കെ .രേണുകാദേവി ,എം .ജനനി ,അസിസ്റ്റന്റ് ഫോറെസ്റ് കോൺസെർവാട്ടർ ശ്രീ.പി .ബിജു,കുമ്പള  ബി പി ഓ ശ്രീ കുഞ്ഞികൃഷ്ണൻ ,മാനേജർ  ഡോക്ടർ വി വി  രമണ ,മാധവൻ നായർ (ലയൺസ്‌ ക്ലബ് ),ടി.കൃഷ്ണൻ (റോട്ടറി ക്ലബ് ),അരവിന്ദാക്ഷൻ സി പി കെ ,എം സാവിത്രി ,അശോക അരളിതയാ ,ഗുരുവായൂരപ്പ ഭട്ട്  എന്നിവർ ആശംസിച്ചു .അജാനൂർ നാട്ടുപൊലിമ നാടൻ കലാസംഘത്തിന്റെ നാടൻപാട്ടും അരങ്ങേറി .

November 10
12:53 2018

Write a Comment

Related News