SEED News

പേരൂർ സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്


ലക്കിടി: പേരൂർ സ്കൂളിൽ കുട്ടിക്കർഷകരുടെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. ലക്കിടി കൃഷിഭവന്റെ സഹായത്തോടെയാണ്‌ കൃഷിചെയ്യുന്നത്. വഴുതന, വെള്ളരി, വെണ്ട, മുളക്, പയർ എന്നിവയാണു കൃഷിചെയ്തിട്ടുള്ളത്. 
   കുട്ടിക്കർഷകരുടെ ക്ലബ്ബാണ്‌ കൃഷിപ്പണികൾ ചെയ്യുന്നത്. ജൈവവളവും ജൈവകീടനാശിനികളും മാത്രമേ കൃഷിക്ക്‌ ഉപയോഗിക്കൂവെന്ന് കോ-ഓർഡിനേറ്ററായ അധ്യാപിക പി. ബിന്ദു പറഞ്ഞു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്കൂളിൽ പച്ചക്കറിക്കൃഷി ചെയ്യാറുണ്ട്. ഇത്തവണ ഗ്രോബാഗ് പച്ചക്കറിക്കൃഷി പരീക്ഷിച്ചത് വെള്ളീച്ചശല്യം കാരണം ഫലവത്തായില്ലെന്നും അധ്യാപിക ബിന്ദു പറഞ്ഞു. ജൈവകൃഷിയുടെ സന്ദേശം വിദ്യാർഥികളിലെത്തിക്കുക എന്നതാണ്‌ സ്കൂൾ പച്ചക്കറിക്കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. 

November 10
12:53 2018

Write a Comment

Related News