SEED News

കളിച്ചെപ്പ് ശില്പശാല


വടശ്ശേരിപ്പുറം: കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്ര പരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘കളിച്ചെപ്പ്’ ഏകദിന ശില്പശാല വടശ്ശേരിപ്പുറം ഗവ. ഹൈസ്കൂളിൽ നടന്നു. 
മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകി. മണ്ണാർക്കാട് ബി.പി.ഒ. മുഹമ്മദാലി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അക്കര ഹമീദ്, പി.ടി.എ. പ്രസിഡന്റ്‌ സമദ് നാലകത്ത്,  ഹെഡ്മിസ്ട്രസ് ജോളി ജോസഫ്, എം.പി ടി.എ. പ്രസിഡന്റ്‌ റുക്സാന എന്നിവർ സംസാരിച്ചു. 
കുട്ടികളിൽ കൗതുകമുണർത്തിക്കൊണ്ട് നിരവധി പരീക്ഷണങ്ങൾ അധ്യാപകൻ സുഭാഷിന്റെ നേതൃത്വത്തിൽ നടന്നു.

November 10
12:53 2018

Write a Comment

Related News