SEED News

അറിയാം, മൺപാത്രനിർമാണം

  
അലനല്ലൂർ: കാലഹരണപ്പെട്ടുപോകുന്ന മൺപാത്രനിർമാണം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി കോട്ടോപ്പാടം കെ.എ.എച്ച്. ഹൈസ്കൂൾ. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും സീഡ് ക്ലബ്ബിന്റെയും  നേതൃത്വത്തിൽ ‘പ്രകൃതിയിലേക്ക് നടക്കാം’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മൺകലനിർമാണ വിദഗ്ധൻ കൃഷ്ണദാസ് കണ്ണമ്പുള്ളി മൺപാത്രനിർമാണം വിശദീകരിച്ചു. 
മൺപാത്ര നിർമാണ പരിശീലനവും പ്രദർശനവും വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീകുമാർ പേരേഴി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക എ. രമണി അധ്യക്ഷയായി. പ്ലസ് വൺ വിദ്യാർഥി കെ.പി. വൈഷ്ണവ് ചുരുങ്ങിയ ചെലവിൽ നിർമിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുല്ലുവെട്ട്‌ യന്ത്രത്തിെന്റ സമർപ്പണം പി.ടി.എ. പ്രസിഡന്റ് കെ. ബാവയ്ക്ക് നൽകി സോഷ്യൽ ഫോറസ്ട്രി എസ്.എഫ്.ഒ. എം.പി. ജേക്കബ് നിർവഹിച്ചു. പി. ശ്രീധരൻ, ടി.ടി. ഉസ്മാൻ ഫൈസി, എ.പി. അനീഷ്, എം. മുംതാസ് മഹൽ, ജി. അമ്പിളി, ഹമീദ് കൊമ്പത്ത്, കെ. മൊയ്തുട്ടി, തരുൺ സെബാസ്റ്റ്യൻ, മുഹമ്മദ് സാലിം, ഹരിതസേനാ കോ-ഓർഡിനേറ്റർ പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.

November 10
12:53 2018

Write a Comment

Related News