SEED News

കടലാമ സംരക്ഷണം ബോധവത്‌കരണവുമായി വിദ്യാർഥികൾ

 കലവൂർ : വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടലാമകളെ സംരക്ഷിക്കുന്നതിനുവേണ്ടി വിദ്യാർഥികൾ പ്രവർത്തനങ്ങൾ തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കടലാമയ്‌ക്കൊരു കൈത്തൊട്ടിൽ പദ്ധതിയിൽ കാട്ടൂർ ഹോളിഫാമിലി ഹൈസ്‌കൂളിലെ പ്രവർത്തകരാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 
തീരവാസികളെ ബോധവത്‌കരിക്കുന്നതിന്റെ ഭാഗമായി കാട്ടൂർ കടപ്പുറത്ത് കടലാമയുടെ മണൽശില്പം നിർമിച്ച് സന്ദേശങ്ങൾ എഴുതിവെച്ചു.  സീഡ് ക്ലബ്ബ്‌ പ്രവർത്തകർ തീരദേശത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി ആമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രദേശവാസികളെ ബോധവത്‌കരിക്കും.  ലഘുലേഖകളും വിതരണംചെയ്യും. തീരത്തടിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ആമകൾ ഭക്ഷിക്കാതിരിക്കാൻ അവ ശേഖരിച്ചു മാറ്റും. ആമകളുടെ സംരക്ഷണത്തിനായി കുട്ടികളുടെ രക്ഷിതാക്കളുടെ സഹായത്താൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ഹെഡ്മാസ്റ്റർ ഏ.പി.ഇഗ്നേഷ്യസ് പറ
ഞ്ഞു. മണൽശില്പം നിർമിക്കുന്നതിനും ബോധവത്‌കരണ പരിപാടികൾക്കും അധ്യാപകരായ സോണി ജോൺസൺ, ഇഗ്നേഷ്യസ്, ജോസഫ്, സജിമോൻ, റാണി മോൾ, സിസി മാർക്കോസ് എന്നിവർ നേതൃത്വം നൽകി.   

November 16
12:53 2018

Write a Comment

Related News