SEED News

പച്ചക്കറി സമൃദ്ധിയിൽ കൂളിയാട് സ്ക്കൂൾ



ചീമേനി :വെണ്ട ,പയർ ,വഴുതന  ,തക്കളി ,കോവയ്ക്കുമെല്ലാം ഇടതൂർന്ന് വളരുന്ന സ്ക്കൂൾ കോമ്പൗണ്ട് .  രാവിലെ 10 മണിക്ക് മുമ്പും വൈകുന്നേരം 4 മണിക്ക് ശേഷവും കൃഷി പരിപാലനത്തിൽ ഏർപ്പെടുന്ന കുട്ടികളും അധ്യാപകരും  .ചീമേനി കൂളിയാട് സ്ക്കൂളിലെ നിത്യ കാഴ്ചയാണിത്
50 സെൻറ് സ്ക്കൂൾ പറമ്പിലെ പച്ചക്കറി കൂടാതെ   രണ്ട് പ്രധാന കെട്ടിടങ്ങളുടെ മുകളിൽ 250 ഗ്രോബാഗിലും ജൈവ പച്ചക്കറി ചെയ്യുന്നു. പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് സങ്കരയിനം വിത്തുകൾ ലഭ്യമാക്കിയത്ചാണകവു കടല പിണ്ണാക്കും  ചേർത്തുണ്ടാക്കു ജൈവ വളവും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്  പച്ചക്കറി കൃഷി പരിപാലനത്തിനായി 25 അംഗങ്ങൾ ഉള്ള ഹരി തസേനക്കും രൂപം നൽകിയിട്ടുണ്ട്.
ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായ്ഉപയോഗപ്പെടുത്തുന്നതായി ഹെഡ്മാസ്റ്റർ പറഞ്ഞു. കയ്യൂർ -ചീമേനി കൃഷി ഓഫിസർ ബി.സുഷ കൃഷിക്കാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നു. കെ.ചന്ദ്രൻ  ദിനേശൻ ഗണേശൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു

November 17
12:53 2018

Write a Comment

Related News