SEED News

ഭക്ഷ്യമേളയുമായി ശബരി സെൻട്രൽ സ്കൂൾ


ചെർപ്പുളശ്ശേരി: ശിശുദിനാഘോഷഭാഗമായി ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂളിൽ സീഡ് ക്ലബ്ബ് വിപുലമായ ആഘോഷങ്ങൾ നടത്തി. വിദ്യാലയത്തിൽ നടത്തിയ പാചകമത്സരത്തിലെ വിഭവങ്ങളും ഇതിലുൾപ്പെട്ടിരുന്നു. നൂറുലധികം കുട്ടികൾ പങ്കെടുത്ത മേളയിൽ സലാഡ്, അച്ചാർ, ഇളനീർ വിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയ്ക്കുപുറമേ തായ് ഫുഡ്, ഇറ്റാലിയൻ വിഭവം എന്നിവയും മുഖ്യ ആകർഷണങ്ങളായിരുന്നു.
ലൈല ഷാജി നയിച്ച അന്ധഗായകസംഘമായ കർമ ലയയുടെ ഗാനമേളയും  വിദ്യാർഥികളിലെ രാഷ്ട്രബോധം ഊട്ടിയുറപ്പിക്കുന്നതിനായി നേവൽ സീനിയർ ക്യാപ്റ്റൻ േകഡറ്റ് മുഹമ്മദ് ഹിഷാം നടത്തിയ ബോധവത്‌കരണ ക്ലാസും ഉണ്ടായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഡൈസ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ രാവിലെ ഒൻപതുമണിക്ക് അധ്യാപകർ നടത്തിയ അസംബ്ലിയോടെ ആരംഭിച്ച പരിപാടികൾ വൈകീട്ട് നാലുമണിവരെ നീണ്ടു.

November 17
12:53 2018

Write a Comment

Related News