SEED News

ആരോഗ്യസംരക്ഷണത്തിനായി ബോധവൽക്കരണ ക്ലാസുകൾ


പെരിങ്ങര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു.ആരോഗ്യസംക്ഷണത്തിനായി പാലിക്കേണ്ട ജീവിതരീതികളെപറ്റിയും ഭക്ഷണ ക്രമത്തെപറ്റിയും കുട്ടികൾക്ക് വിവരിച്ച കൊടുത്തു. ജീവിതരീതിയും ഭക്ഷണകൃമാവും എന്ന മേഖലയിൽ കുട്ടികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയ മേഖലകളിലെ ദോഷ വശങ്ങളും കുട്ടികൾക്ക് വിവരിച്ച നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും സഹകരണത്തോടുകൂടിയായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.

November 24
12:53 2018

Write a Comment

Related News