SEED News

പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ് വിദ്യാര്‍ഥികള്‍ കൃഷിത്തോട്ടത്തില്‍

കരിമ്പാറയില്‍ കൃഷിയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍ 

പറക്കളായി: വിദ്യാലയത്തിനു ചുറ്റും കരിമ്പാറ. വേനലില്‍ കരിഞ്ഞുണങ്ങുന്ന പുല്‍നാമ്പുകള്‍, എന്നാല്‍ പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ് വിദ്യാര്‍ഥികളുടെ മനക്കരുത്തിനു മുന്‍പില്‍ ഇതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. അമ്പത് സെന്റ് സ്ഥലത്തെ പാറയില്‍ മണ്ണ് വിരിച്ച് അധ്യാപകരുടെയും, പി.ടി.എ.യുടെയും പിന്തുണയോടെയാണ് സീഡ് ക്ലബ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. സമീപത്തെ കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുത്താണ് തോട്ടം നനയ്ക്കുന്നത്. പയര്‍, വെണ്ട, വഴുതന, ചീര തുടങ്ങി സ്‌കൂളില്‍ ഉച്ചഭക്ഷണമൊരുക്കുന്നതിനാശ്യമായ വിളകളാണ് തോട്ടത്തില്‍ വളരുന്നത്. ഇതില്‍ ചീര വിളവെടുത്ത് ഉച്ചഭക്ഷണത്തോടൊപ്പം ലഭിക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ക്കും സന്തോഷമായി. കൂടുതല്‍ ആവേശത്തോടെ മാവ്, റംബുട്ടാന്‍, തെങ്ങ് തുടങ്ങി ഫലവൃക്ഷങ്ങളും കൃഷിയിടത്തില്‍ നട്ടുപിടിപ്പിച്ചു. പൊള്ളുന്ന വെയിലില്‍ നിന്നു രക്ഷക്കായി ജൈവവേലിയും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.

November 26
12:53 2018

Write a Comment

Related News