SEED News

ചാച്ചാജിയുടെ ഓർമയിൽ

ഇനിയുള്ള നാളുകളിൽ ജവാഹർലാൽ നെഹ്രുവിന്റെ ഓർമകൾ പൂക്കും ചെറുപുഴ ജെ.എ.യു.പി. സ്കൂൾ പൂന്തോട്ടത്തിൽ. നവംബറിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ ചേർന്നാണ് സീഡിന്റെ നേതൃത്വത്തിൽ പൂന്തോട്ടമൊരുക്കിയത്. നെഹ്രുവിന്റെ വേഷമണിഞ്ഞ കുട്ടികൾ റോസ് ചെടി നട്ട് തോട്ടം നിർമാണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീടുകളിലും റോസാച്ചെടികൾ നട്ടുവളർത്താൻ തുടങ്ങി. 
  പരിപാടിക്ക് പി.സൗരവ്, എം.ആകാശ്, കെ.വരുൺ, അനന്യ രവി, നന്ദിത, അഭിനയ അജി കുമാർ, സീഡ് കോ ഓർഡിനേറ്റർ പി.ലീന എന്നിവർ നേതൃത്വം നൽകി.
എളയാവൂർ സി.എച്ച്.എം. സ്കൂളിൽ നന്മ ക്ലബ് ശിശുദിനം ആഘോഷിച്ചു. ക്ലബിലെ അംഗങ്ങൾ സ്കൂളിലെ കൊച്ചുകുട്ടികൾക്ക് സമ്മാനം നൽകി. കലാപരിപാടികൾ അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ സുബൈർ, മുസ്തഫ, കാഞ്ചന, പർവീസ്, ഇന്ദു, കൃഷജ എന്നിവർ നേതൃത്വം നൽകി. 

November 29
12:53 2018

Write a Comment

Related News