SEED News

പാലേമാട് ശ്രീ വിവേകാനന്ദ ഇനി മാലിന്യവിമുക്ത കാമ്പസ്




എടക്കര: പാലേമാട് ശ്രീ വിവേകാനന്ദ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങി. മാലിന്യവിമുക്ത 
കാമ്പസ് പദ്ധതിയുടെ ഭാഗമായി എസ്.പി.സിയുടെ 
സഹകരണത്തോടെയാണ് 
പദ്ധതി.
 ആദ്യഘട്ടമായി കാമ്പസിന്റെ വിവിധ സ്ഥലങ്ങളിൽ കുട്ടകൾ സ്ഥാപിച്ചു. ടിൻഷീറ്റും ഇരുമ്പുകമ്പികളും ഉപയോഗിച്ച് കുട്ടികളും അധ്യാപകരും ചേർന്നാണ് കുട്ടകൾ നിർമിച്ചത്.
 മാലിന്യങ്ങളിൽനിന്നും പ്ലാസ്റ്റിക് തരംതിരിച്ച് പഞ്ചായത്തിനെ ഏല്പിക്കും. പ്രഥമാധ്യാപിക രമ ശിവരാമൻ, അധ്യാപകരായ 
രജിതകുമാരി, സുരേഷ് കുമാർ, സീഡ് കോ -ഓർഡിനേറ്റർ എസ്. ശ്രീജ, സീഡ് റിപ്പോർട്ടർ ആര്യ എസ്. നായർ, വിദ്യാർഥികളായ വിശ്വജിത്, മുഹമ്മദ് സെയ്ൻ എന്നിവർ നേതൃത്വംനല്കി.      

November 29
12:53 2018

Write a Comment

Related News