SEED News

'ക്ഷീരാമൃത് ' പദ്ധതിക്ക് തീറ്റപ്പുല്ല് കൃഷിയുമായി വിദ്യാർഥികൾ




ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ തീറ്റപ്പുല്ല് കൃഷി തുടങ്ങി. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് തീറ്റപ്പുല്ല് കൃഷിചെയ്യുന്നത്.
കോഡൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനാലാംവാർഡ് ഒറ്റത്തറയിൽ സമഗ്ര ക്ഷീരവികസനത്തിനായി നടപ്പാക്കുന്ന 'ക്ഷീരാമൃത്' പദ്ധതിക്കുവേണ്ടിയാണ് തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽ അത്യുത്പാദനശേഷിയുള്ള സി.ഒ. ഫോർ വിഭാഗം തീറ്റപ്പുല്ല് നട്ടുപിടിപ്പിച്ചത്. 'ക്ഷീരാമൃത്' പദ്ധതിയിലെ കർഷകർക്ക് പുല്ല് സൗജന്യമായാണ് വിതരണംചെയ്യുക.
'ക്ഷീരാമൃത്' പദ്ധതിയിലെ കർഷകർക്ക് ഇതോടൊപ്പം സർക്കാർ സഹായത്തോടെ പശുക്കളെയും തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്തും ഗ്രാമപ്പഞ്ചായത്ത് നൽകുന്നുണ്ട്.
പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങൽ പുല്ലുനട്ട് പരിപാടി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ എൻ.കെ. ഹഫ്‌സൽ റഹിമാൻ, ലീഡർമാരായ കെ. മുഹമ്മദ് സിനാൻ, സി.എച്ച്. റിസ്‌വ, എ. അംജദ് ഹുസൈൻ, കെ. അഫ്‌നിദ എന്നിവർ നേതൃത്വംനൽകി.

November 29
12:53 2018

Write a Comment

Related News