SEED News

നവകേരള സൃഷ്ടിക്കായി ഞങ്ങളുമുണ്ട് കൂടെ



 
പറപ്പൂർ: ഇരിങ്ങല്ലൂർ കുറ്റിത്തറ എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവകേരള നിർമാണത്തിനായി കുട്ടികളുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ചിത്രരചന, കഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ നടന്നു. പ്രഥമാധ്യാപിക ടി. സുഹ്‌റാബി, അജിത്കുമാർ, ടി.ടി. രാജൻ, ഫക്രുദ്ദീൻ അഹമ്മദ്, പി.കെ. ഹസീബ് എന്നിവർ നേതൃത്വംനൽകി. 
എ.ആർ. നഗർ: കക്കായംപുറം എ.ആർ. നഗർ ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ്, മലയാളം, സാമൂഹികശാസ്ത്ര ക്ലബ്ബുകൾ നവകേരള സൃഷ്ടിക്കായി 'കേരളപ്പിറവി ദിനാചരണം നടത്തി. 
പ്രഥമാധ്യാപകൻ കെ.എ. ഹമീദ് ഉദ്ഘാടനംചെയ്തു. കെ. മുഹമ്മദ് അധ്യക്ഷനായി. സ്‌കൂൾ ലീഡർ കെ.സി. ഷാനിബ് നേതൃത്വംനൽകി. വേങ്ങര: കേരളപ്പിറവി ദിനത്തിൽ കുറുക ജി.എച്ച്.എസ്. അറബിക് ക്ലബ്ബ്  നിർമിച്ച ബലദുൽഇലാഹ് വീഡിയോ സി.ഡി. പ്രഥമാധ്യാപകൻ പി. പത്മനാഭൻ പ്രകാശനംചെയ്തു. കേരളചരിത്രം, സംസ്‌കാരം, പ്രകൃതിഭംഗി തുടങ്ങിയവ ഉൾപ്പെട്ടതാണ് സി.ഡി. എം. ഫൈസൽ, റംലത്ത് എന്നിവർ നേതൃത്വംനൽകി. വേങ്ങര സഹകരണകോളേജ് പ്രീ -പ്രൈമറി അധ്യാപക പരിശീലന കേന്ദ്രത്തിൽ കേരളപ്പിറവി ദിനം ആചരിച്ചു. ടി. മൊയ്തീൻ കുട്ടി, പി. ഫമീദ, പി.പി. ഷീലാദാസ് എന്നിവർ നേതൃത്വംനൽകി.   

November 29
12:53 2018

Write a Comment

Related News