SEED News

ചേങ്ങോട്ടൂർ എൽ.പി. സ്‌കൂളിൽ ജൈവകൃഷിയാരംഭിച്ചു




ചട്ടിപറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി. സ്‌കൂളിൽ ജൈവകൃഷി ആരംഭിച്ചു. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നല്ല ആരോഗ്യം നല്ല ഭക്ഷണം എന്ന സന്ദേശത്തോടെ നടപ്പാക്കുന്ന കൃഷിക്ക് പൊന്മള കൃഷിഭവനാണ് സാങ്കേതികസഹായം നൽകുന്നത്.
ജൈവകൃഷിയുടെ തൈനടൽ ഉദ്ഘാടനം പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ നിർവഹിച്ചു. വഴുതന, തക്കാളി, വെണ്ട, മുളക്, ചീര എന്നീ ഇനത്തിലെ മുന്നൂറോളം തൈകളാണ് കൃഷിയിടത്തിലുള്ളത്.
കൃഷി ഓഫീസർ അബ്ദുസ്സലാം ആലങ്ങാടൻ, ജിനു മഞ്ചേരി, പി.ടി.എ. പ്രസിഡന്റ് ഇ.കെ. രമേശ്, വൈസ് പ്രസിഡന്റ് അയ്യൂബ്, കെ.കെ. അബ്ബാസ്, ജാഫർ, അധ്യാപകരായ ശ്രീജ, 
ജോൺ സി. തോമസ്, സീഡ് കോ -ഓർഡിനേറ്റർ പി.പി. അബ്ദുൽഹക്കീം തുടങ്ങിയവർ നേതൃത്വംനൽകി.

November 29
12:53 2018

Write a Comment

Related News