SEED News

പക്ഷി നിരീക്ഷണ ദിനാചരണം




കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ദേശീയ ഹരിതസേനയും ദേശീയപക്ഷി നിരീക്ഷണ ദിനാചരണം നടത്തി. 
നാട്ടുപക്ഷികളുടെ ചിത്രവും വിവരണങ്ങളുമടങ്ങിയ പാനലുകളുടെ പ്രദർശനവും പക്ഷികളുടെ സ്‌കെച്ചും നിരീക്ഷണക്കുറിപ്പും തയ്യാറാക്കുന്നതിനുളള പരിശീലനവും നൽകി. എ. സേതുലക്ഷ്മി പരിശീലനത്തിന് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ പി. സുരേഷ് ഉദ്ഘാടനം ചെയ്തു. 
സീഡ് കോ-ഓർഡിനേറ്റർ കെ. ഗണേശൻ, ബിനോയ് ഫിലിപ്പ്, ടി.വി. രാജു എന്നിവർ സംസാരിച്ചു.

November 29
12:53 2018

Write a Comment

Related News