SEED News

മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് ജില്ലാതല ഉദ്ഘാടനം




കോട്ടയ്ക്കൽ: പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ പദ്ധതി ലവ് പ്ലാസ്റ്റിക്കിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയ്ക്കൽ പുത്തൂർ ഇസ്‌ലാഹിയ പീസ് പബ്ലിക് സ്‌കൂളിൽ കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ നിർവഹിച്ചു. പുതുതലമുറയിലൂടെയാണ് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷനായി. സീഡ് കോ -ഓർഡിനേറ്റർ കെ. നിഷാദ്, വൈസ് പ്രിൻസിപ്പൽമാരായ എസ്. സ്മിത, പി. മുഹമ്മദ് യാസിർ, നന്ദകുമാർ, ടി.കെ. ഫറാസ് തുടങ്ങിയവർ സംസാരിച്ചു. ഈസ്റ്റേൺ ഗ്രൂപ്പിന്റെ സഹായത്തോടെ വിദ്യാർഥികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ 
പുനഃസംസ്‌കരണം നടത്തുന്നതാണ് ലവ് പ്ലാസ്റ്റിക് പദ്ധതി. കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷനു കീഴിലുള്ള പ്ലാസ്റ്റിക് യൂണിറ്റുകളിലേക്കാണ് ഇവ എത്തിക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 

November 29
12:53 2018

Write a Comment

Related News