SEED News

അടുക്കളത്തോട്ടമൊരുക്കി വിദ്യാർഥികൾ



വെണ്ടല്ലൂർ: മാതൃഭൂമി സീഡ്, ഹരിത സേന എന്നിവയുടെ നേതൃത്വത്തിൽ വെണ്ടല്ലൂർ വി.പി.എ.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ അടുക്കളത്തോട്ടമൊരുക്കി. ജൈവ വളമുപയോഗിച്ചുള്ള കൃഷിയിലൂടെ വിദ്യാർഥികൾക്ക് കൃഷിയിൽ പ്രോത്സാഹനം നല്കാനാണ് പദ്ധതി നടപ്പാക്കുന്നത്. അധ്യാപകനായ ബാവ കാളിയത്ത്, ക്ലബ്ബംഗങ്ങളായ കെ. ബാസിത്ത്, എ.കെ. ഫയാസ്, കെ. മുഹമ്മദ് ഷബീബ്, ടി.പി. ജാസിർ, പി. മുർഷിദ്, കെ. ഫാത്തിമ ഹസ്‌ന, ഹന്ന റിൻഷി, പി.വി. ദിൽറുബ തുടങ്ങിയവർ നേതൃത്വംനൽകി. 

November 29
12:53 2018

Write a Comment

Related News